കോട്ടയത്തെ കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ സർഗസമരം തുടരുന്നു. രാജീവ് രവി, ബി അജിത്ത് കുമാർ തുടങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ അടക്കം സമരത്തിനു പിന്തുണ അറിയിച്ച് ക്യാമ്പസിലെത്തി. കഴിഞ്ഞ ഡിസംബര്‍ 5 മുതല്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമര മുഖത്താണ്. ചെയര്മാന് അടൂര്‍ ഗോപാലകൃഷന് സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി ശങ്കര്‍ മോഹനെ സംരക്ഷിക്കുന്നതായാണ് ആരോപണം.
സര്‍ക്കാര്‍ നിയോഗിച്ച രണ്ടു കമ്മീഷനും സമരക്കാരോട് മുഖം തിരിച്ചു. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ഡിസംബര്‍ 24 ന് അടച്ച ക്യാമ്പസ് ജനുവരി 8 ന് തുറക്കേണ്ടതായിരുന്നു. എന്നാല്‍ വീണ്ടും ക്യാമ്പസ് 15-ാം തീയതി വരെ അടച്ചിടാന്‍ ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ഇതേത്തുടര്‍ന്നാണ് ക്യാമ്പസില്‍ ക്ലാസുകളും മറ്റ് അക്കാദമിക് പ്രവര്‍ത്തനങ്ങളുമായി സര്ഗസമരം തുടങ്ങിയത്. ശങ്കര്‍ മോഹന്‍ രാജിവെയ്ക്കും സമരം തുടരുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വിദ്യാര്‍ഥികള്‍.
Content Highlights: caste discrimination, K R Narayanan National Institute of Visual Science and Arts, student protest
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..