ഏത് ടീമിന്റെ കളിയായാലും ഫറോക്ക് മിനി സ്റ്റേഡിയത്തിന്റെ ഗ്യാലറി നിറഞ്ഞിരിക്കും. കായിക പ്രേമികൾക്കായി നടത്തുന്ന ഫറോക്ക് സോക്കർ കാർണിവലിൽ ഒരു നാട് ഒരുമിച്ചിരുന്നാണ് ഖത്തർ ലോകക്കപ്പ് ആവേശം ആസ്വദിക്കുന്നത്. സ്റ്റേഡിയത്തിൽ 40 അടി നീളവും 16 അടി ഉയരവുമുള്ള എൽഇഡി സ്ക്രീനാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്.
മന്ത്രി പി.എ.മുഹമ്മദ് റിയാസ് നേതൃത്വം നൽകുന്ന 'നമ്മൾ ബേപ്പൂർ' കൂട്ടായ്മയും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്നാണ് ഫറോക്ക് സോക്കർ കാർണിവൽ ഒരുക്കിയിരിക്കുന്നത്. 'ലഹരിയെ ചെറുക്കാം,ഫുട്ബോളിനെ വരവേൽക്കാം' എന്ന മുദ്രാവാക്യമുയർത്തി കാർണിവൽ തുടങ്ങിയപ്പോൾ ഫറോക്ക് അത് നെഞ്ചേറ്റി. ഇന്നലെ നടന്ന ബ്രസീൽ സ്വിറ്റ്സർലണ്ട് മത്സരത്തിനും വൻ ആവേശത്തോടെയാണ് ഫറോക്ക് സാക്ഷിയായത്.
Content Highlights: Feroke Soccer Carnival
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..