വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ അസം - മിസോറം അതിർത്തി തർക്കം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. രാജ്യത്തിനകത്ത് തന്നെ അതിർത്തിക്ക് വേണ്ടി പരസ്പരം പോരടിക്കുന്ന രണ്ട് സംസ്ഥാനങ്ങൾ. അസം - മിസോറം പ്രദേശത്തെ 165 കിലോമീറ്റർ നീളമുള്ള അതിർത്തിയുമായി ബന്ധപ്പെട്ടാണ് തർക്കം. നൂറ്റാണ്ടുകൾ പഴക്കമുണ്ട് ഈ അതിർത്തി തർക്കത്തിന്.
അസം - മിസോറം അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് 6 അസം പോലീസുകാരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. നേരത്തെ തന്നെ ഇത്തരത്തിൽ സംഘർഷങ്ങൾ പ്രദേശത്ത് ഉണ്ടായിരുന്നെങ്കിലും ഇതാദ്യമായാണ് പോലീസുകാർ തമ്മിൽ വെടിവെയ്ക്കുന്നതും കൊല്ലപ്പെടുന്നതും.
ഒരു നദിക്കരയിലാണ് ഈ രണ്ട് സംസ്ഥാനങ്ങളും തമ്മിൽ അതിർത്തി പങ്കിടുന്നത്. ഇവിടെ കുടിൽ വെച്ച് താമസിച്ചിരുന്ന കുടുംബങ്ങളെ അസം സർക്കാർ ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ വീണ്ടും തർക്കത്തിന് കാരണമായിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് പരസ്പരം അക്രമങ്ങൾ അഴിച്ചു വിടുകയായിരുന്നു. അസമും മിസോറമും പരസ്പരം പോരടിച്ചു. മിസോറം ജനങ്ങൾക്കൊപ്പം നിന്ന് പോലീസ് തങ്ങളെ വെടിവെച്ചുവെന്ന് അസമും അസം പോലീസാണ് തങ്ങൾക്ക് നേരെ വെടിവെച്ചതെന്ന് മിസോറവും ആരോപിക്കുന്നു. തികച്ചും യുദ്ധ സമാനമായ സാഹചര്യമാണ് നിലവിൽ അസം - മിസോറം അതിർത്തിയിൽ അരങ്ങേറുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..