ശബരിമല മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി എരുമേലിയിൽ പേട്ടതുള്ളൽ നടന്നു. അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലോടെയാണ് ചടങ്ങ് ആരംഭിച്ചത്. ഗുരുസ്വാമി എ.എൻ ഗോപാല കൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള ആമ്പലപ്പുഴ സംഘം രാവിലെ 11.30 ന് കൊച്ചമ്പലത്തിലെത്തിയതോടെ ആചാരപരമായ ചടങ്ങുകൾക്ക് തുടക്കമായി. ക്ഷേത്രത്തിലെ തിടമ്പ് പൂജാ സമയത്ത് ആകാശത്ത് പരുന്ത് വട്ടമിട്ട് പറന്നതോടെ പേട്ടതുള്ളൽ ആരംഭിച്ചു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വലിയ തീർത്ഥാടക പങ്കാളിത്തത്തോടെയുള്ള പേട്ടതുള്ളൽ നടന്നത്.
ഗജവീരൻമാരുടെ അകമ്പടിയോടെ കൊച്ചമ്പലത്തിൽ നിന്നും പേട്ട തുള്ളിയെത്തിയ അമ്പലപ്പുഴ സംഘത്തെ നൈനാർ പള്ളിക്ക് മുന്നിൽ ജമാ അത്ത് ഭാരവാഹികൾ സ്വീകരിച്ചു. പള്ളിയിൽ കാണിക്ക അർപ്പിച്ച സംഘം വാവരുടെ പ്രതിനിധിയായ താഴത്ത് വീട്ടിൽ ടി. എച്ച് ആസാദിനെ കൂട്ടിയാണ് വല്യമ്പലത്തിലേക്ക് പേട്ട തുള്ളിയത്. വൈകിട്ട് മൂന്നരയോടെ ആലങ്ങാട്ട് സംഘത്തിൻറെ പേട്ടതുള്ളൽ ആരംഭിച്ചു. ഗുരുസ്വാമി എ.കെ വിജയകുമാർ നേതൃത്വം നൽകി. ഇരു സംഘങ്ങളും നാളെ കാനന പാതയിലൂടെ ശബരിമലയിലേക്ക് യാത്ര തിരിക്കും. മകര വിളക്ക് ദിവസമായ ശനിയാഴ്ച ഇരു സംഘങ്ങളും സന്നിധാനത്ത് എത്തും.
Content Highlights: erumeli pettathullal
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..