അടിയന്തരാവസ്ഥയ്ക്ക് ശേഷം കേരളത്തില്‍ വലിയ ചലനം സൃഷ്ടിച്ച നാടകമായിരുന്നു 'അമ്മ'. മലയാള നാടകാചാര്യനും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകനുമായ മധു മാസ്റ്ററിന്റെ കയ്യൊപ്പ് പതിഞ്ഞ നാടകം. അമ്മ, സ്പാര്‍ട്ടക്കസ്, പുലിമറഞ്ഞ കുട്ടന്‍ മൂസ്, മൂട്ട, സുനന്ദ തുടങ്ങി എട്ടോളം നാടകങ്ങള്‍, പതിനഞ്ച് സിനിമകള്‍... എന്റെ ജീവിതമാണ് എന്റെ നാടകങ്ങളെന്ന് പലപ്പോഴും പറഞ്ഞ മധുമാസ്റ്ററിന്റെ തൂലികയില്‍ പിറന്ന ഒരു നാടകവും വേദിയെ പ്രകമ്പനം കൊളളിക്കാത കടന്നുപോയിട്ടില്ല
മധുമാസ്റ്റര്‍ വിടപറയുമ്പോള്‍ നഷ്ടമാകുന്നത് കലാമൂല്യമേറിയ നാടകങ്ങളുടെ ഒരു കാലഘട്ടം കൂടിയാണ്. മധു മാസ്റ്ററുടെ നാടകങ്ങളിലൂടെയാണ് ജോയ് മാത്യു അഭിനയ രംഗത്തെത്തിയത്. നക്സല്‍ പ്രസ്ഥാനത്തിന്റെ വയനാട് ജില്ലാ സെക്രട്ടറിയായിരിക്കെ 6 മാസത്തെ ജയില്‍ വാസം, സിപിഎം, സിപിഐ, സിപിഐഎംഎല്‍ സഹയാത്രികന്‍, സാമൂഹ്യപ്രവര്‍ത്തകന്‍,ജോണ്‍ അബ്രഹാമിന്റെ സന്തത സഹചാരി മധുമാസ്റ്ററെ ഒറ്റവാക്കിലൊതുക്കാനാവില്ല.
Content Highlights: Dramatist and social activist Madhu Master passed away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..