ഒരർത്ഥത്തിൽ ഇത് കോൺഗ്രസിന്റെ അവസാന ബസ്സാണ്. പക്ഷേ, ഈ ബസ്സും കൈവിട്ടുപോകുമെന്നാണ് ഹൈക്കമാന്റ് പറയാതെ പറയുന്നത് . ഒരുവശത്ത് രാജ്യത്തെ ഒന്നിപ്പിക്കാൻ ഭാരത് ജോഡോ യാത്ര, മറുവശത്ത് പാർട്ടിക്കുള്ളിൽ ഗാന്ധി കുടുംബത്തിന്റെ അധീശത്വം നിലനിർത്താനുള്ള ഉപജാപങ്ങൾ - ഈ വൈരുദ്ധ്യമാണ് ഇന്നിപ്പോൾ കോൺഗ്രസ് മുന്നോട്ടുവെയ്ക്കുന്ന കാഴ്ച. പറഞ്ഞുവരുന്നത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനെക്കുറിച്ചാണ്. ഒക്ടോബർ 17 നാണ് തിരഞ്ഞെടുപ്പ് നടക്കുക. 19 ന് ഫലം അറിയാനാവും.
അടുത്ത കാലത്ത് കോൺഗ്രസിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരമുണ്ടായത് 22 കൊല്ലം മുമ്പാണ്. രണ്ടായിരം നവംബറിൽ നടന്ന മത്സരത്തിൽ സോണിയ ഗാന്ധിയും ജിതേന്ദ്ര പ്രസാദും നേർക്കുനേർ വന്നു. പോൾ ചെയ്യപ്പെട്ട 7,700 വോട്ടുകളിൽ സോണിയയ്ക്ക് 7,542 വോട്ട് കിട്ടിയപ്പോൾ ജിതേന്ദ്രയ്ക്ക് 94 വോട്ട് മാത്രമാണ് കിട്ടിയത്. ബാക്കി വോട്ടുകൾ അസാധുവായി. കോൺഗ്രസിനുള്ളിൽ ഗാന്ധി കുടുംബാംഗത്തെ തോൽപിക്കുക എന്ന് പറഞ്ഞാൽ അത് കാക്ക മലർന്ന് പറക്കുന്നതിന് തുല്ല്യമാണ്. മത്സരം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും വലിയൊരു പക്ഷാഘാതം വന്ന് ജിതേന്ദ്ര കിടപ്പിലായി. അധികം താമസിയാതെ അദ്ദേഹം മരിക്കുകയും ചെയ്തു. ഈ ജിതേന്ദ്രയുടെ മകൻ ജിതിൻ പ്രസാദാണ് കഴിഞ്ഞ യു.പി നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോയത്.
Content Highlights: Congress President Election, Congress crisis, Shashi Tharoor and Congress
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..