സ്വന്തം ആപ്പുകൾ അടിച്ചേൽപ്പിച്ചു, ഗൂഗിളിനെതിരെ  കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ


കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയാണ് (സി.സി.ഐ). ആൻഡ്രോയിഡ് ഒ.എസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൊബൈലുകളിൽ ഗൂഗിളിനുള്ള മേൽക്കോയ്മ ഉപയോഗിച്ച് അവരുടെ വാണിജ്യ താത്പര്യങ്ങൾ സംരക്ഷിച്ചെന്ന് ചൂണ്ടിക്കാട്ടി പിഴ നൽകിയിരിക്കുന്നത്. 

ടെക് ഭീമൻമാരായ ഗൂഗിളിന് 1337 കോടി രൂപ പിഴചുമത്തിയിരിക്കുകയാണ് ഇന്ത്യ. കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയാണ് (സി.സി.ഐ). ആൻഡ്രോയിഡ് ഒ.എസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൊബൈലുകളിൽ ഗൂഗിളിനുള്ള മേൽക്കോയ്മ ഉപയോഗിച്ച് അവരുടെ വാണിജ്യ താത്പര്യങ്ങൾ സംരക്ഷിച്ചെന്ന് ചൂണ്ടിക്കാട്ടി പിഴ നൽകിയിരിക്കുന്നത്.

ഗൂഗിളിന്റേതാണ് മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയിഡ്. ഒരു ആൻ്‌ഡ്രോയിഡ് ഫോൺ പർച്ചേസ് ചെയ്യുമ്പോൾ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം മൊബൈൽ ആപ്ലിക്കേഷൻ ഡിസ്ട്രിബ്യൂഷൻ എഗ്രിമെന്റ് (എംഎഡിഎ) പോലുള്ള കരാറുകളിലൂടെ ഗൂഗിൾ അവരുടെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനുകളും മൊബൈൽ ഫോണിൽ നമുക്ക് ലഭിക്കും.



ഈ ആപ്പുകൾ ആൻഡ്രോയിഡ് ഫോണുകളിൽ പ്രീ-ഇൻസ്റ്റാൾ ചെയ്തതിലൂടെ എതിരാളികളെ അപേക്ഷിച്ച് കാര്യമായ മത്സരാധിഷ്ഠിത നേട്ടം ഗൂഗിൾ സ്വന്തമാക്കിയെന്നും സിസിഐയുടെ പത്രക്കുറിപ്പിൽ പറയുന്നുണ്ട്. പല ആപ്‌ളിക്കേഷനുകളും അൺ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കാതെ ഗൂഗിൾ നിർദ്ദേശിക്കുന്നവ ഉപഭോക്താവിന് ഉപയോഗിക്കേണ്ടിവരുന്നു, അതുപോലെ നിലവിലുള്ള ആപ്‌ളിക്കേഷനുകൾ വേണ്ടെന്നുവച്ച് പുതിയവ തേടിപ്പോകാനും ഉപഭോക്താക്കൾ തയ്യാറാകുന്നില്ല. ഇവ രണ്ടും ഗൂഗിളിന് നേട്ടമായി.

Content Highlights: CCI fines Google for abusing dominant position in Android mobile ecosystem

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented