ഗുരുവായൂർ: ചെണ്ട കൊട്ടുന്ന വധുവും ഇലത്താളം പിടിക്കുന്ന വരനും ചേർന്നതോടെ കല്യാണം കൂടാനെത്തിയവരും മേളത്തിനെത്തിയവരും ഉഷാർ. ഗുരുവായൂർ ക്ഷേത്ര നടയിലെ കല്യാണമണ്ഡപത്തിൽ താലി കെട്ടിയശേഷം ഹാളിലേക്ക് ആനയിക്കുമ്പോഴായിരുന്നു വധൂവരന്മാരുടെ 'കല്യാണമേളം'. വധൂവരൻമാരെ ഹാളിലേയ്ക്ക് ആനയിച്ചത് ശിങ്കാരിമേളത്തോടെയായിരുന്നു. കൊട്ടിന്റെ ആവേശത്തിൽ വധു ചെണ്ട വാങ്ങി ഒപ്പം കൂടിയപ്പോൾ പിന്നിൽ ഇലത്താളവുമായി വരനും കൂടുകയായിരുന്നു.
ചൊവ്വല്ലൂർ പാലിയത്ത് ശ്രീകുമാറിന്റെയും രശ്മിയുടെയും മകൾ ശില്പയാണ് വധു. നല്ലൊരു മേളക്കാരി കൂടിയാണ് ശില്പ. വിവാഹസത്‌കാരം നടക്കുന്ന പടിഞ്ഞാറേനടയിലെ ലോഡ്ജ് ഹാളിനു മുന്നിൽ 25 പേർ നിന്ന് ശിങ്കാരിമേളം കൊട്ടുകയായിരുന്നു. ഇതിനിടെയാണ് ശില്പ ചെണ്ട വാങ്ങി തോളിലിട്ട് കൊട്ടാൻ തുടങ്ങിയത്. ഇതോടെ വരൻ കണ്ണൂർ സ്വദേശിയായ ദേവാനന്ദും വെറുതെ നിന്നില്ല. ഇലത്താളം വാങ്ങി ചുവടുവെച്ച് കുത്തി ഭാര്യക്ക് പിന്തുണ നൽകി. വിവാഹവേഷത്തിൽ വധൂവരന്മാർ നടത്തിയ ചെണ്ടകൊട്ടും ഇലത്താളവും ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലും വൈറലാണ്.
Content Highlights: bride and groom playing sinkarimelam on wedding day Viral video at guruvayoor
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..