കോഴിക്കോട് കോർപ്പറേഷൻ വെള്ളയിൽ ആവിക്കൽ തോടിൽ സ്ഥാപിക്കാൻ പോകുന്ന സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാർ. പ്രതിഷേധം വകവെക്കാതെ പ്ലാന്റിനായുള്ള മണ്ണ് പരിശോധന സർവേ കോർപ്പറേഷൻ തുടങ്ങിയതോടെ പ്രതിഷേധം കടുത്തു.
പിന്നീടുണ്ടായത് പോലീസും നാട്ടുകാരും തമ്മിലുള്ള ഏറ്റുമുട്ടലും സംഘർഷവും. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് ഇങ്ങനെയൊരു പദ്ധതി വേണ്ടെന്ന് പറയാൻ നാട്ടുകാർക്ക് പല കാരണങ്ങൾ ഉണ്ട്. ആരോഗ്യ പ്രശ്‌നങ്ങൾ , മലിനീകരണം അങ്ങനെ നിരവധി. ജനങ്ങളുടെ എതിർപ്പ് വകവെക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് കോർപ്പറേഷന്റെ തീരുമാനം.
ആദ്യ ഘട്ടത്തിൽ ആവിക്കൽ തോടിലും കോതിയിലും പിന്നീട് നഗരത്തിൽ മറ്റ് എട്ടിടങ്ങളിലും സമാന രീതിയിൽ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് വരുമെന്ന് കോർപ്പറേഷൻ അധികൃതർ പറയുന്നു
Content Highlights: avikkal sewage plant protest
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..