യൂദാസിന്റെ വെള്ളിക്കാശും മോശയുടെ അംശവടിയും കൈവശമുണ്ടെന്ന അവകാശവുമായി വരുന്ന തട്ടിപ്പുകാരെ ഇനി എളുപ്പത്തിൽ തിരിച്ചറിയാം. പുരാവസ്തുവിനും വിൽപ്പനക്കാർക്കും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ.) യുടെ സാക്ഷ്യപത്രം ഉണ്ടായിരിക്കണം. പുരാവസ്തുക്കളുടെ കാലപ്പഴക്കവും മൂല്യവും നിർണയിച്ചാണ് സാക്ഷ്യപത്രം നൽകുന്നത്. ഇതുണ്ടെങ്കിൽ തട്ടിപ്പല്ലെന്ന് ഉറപ്പിക്കാം.
ആന്റിക്യുറ്റീസ് ആൻഡ് ആർട്ട് ട്രഷേഴ്‌സ് ആക്ട് 1972 പ്രകാരമാണ് പുരാവസ്തുക്കളുടെ കൈമാറ്റം നടത്തേണ്ടത്. ഇവ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തി അതിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൂടി ഹാജരാക്കണം. കച്ചവടക്കാർക്കും എ.എസ്.ഐ. അംഗീകാരം നൽകാറുണ്ട്. ഇവരിൽനിന്നു നിയമാനുസൃതം പുരാവസ്തുക്കൾ വാങ്ങാൻ സാധിക്കും. പുതിയ ഉടമയുടെ പേരിലേക്ക് സാക്ഷ്യപത്രം മാറ്റിനൽകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..