ആനശല്യം രൂക്ഷമായ കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്കുകൂടി ജീവൻ നഷ്ടപ്പെട്ടിരിക്കുകയാണ്. ആറളം ഫാം ബ്ലോക്ക് ഏഴിൽ താമസിക്കുന്ന ദാമുവിനെയാണ് ഈറ്റവെട്ടുന്നതിനിടെ ആന ചവിട്ടിക്കൊന്നത്.
നാല് മാസം മുമ്പ് ഫാമിൽ കള്ളുചെത്തുന്ന റിജേഷ് എന്ന യുവാവിനേയും ആന ചവിട്ടിക്കൊന്നിരുന്നു. കാട്ടാനയുടെ ആക്രമത്തിൽ പൊറുതി മുട്ടി ജീവിക്കുകയാണ് വർഷങ്ങളായി ആറളം ഫാമിലെ താമസക്കാരും ഇവിടെ ജോലി ചെയ്യുന്നവരും. ആനശല്യം കാരണം വീട്ടിൽ നിന്ന് പുറത്തിറങ്ങാനോ കൃഷി ചെയ്ത് ജീവിക്കാനോ കഴിയാത്ത അവസ്ഥ.
പലസ്ഥലങ്ങളിലും വീടും സ്ഥലവുമില്ലാതെ കഴിഞ്ഞിരുന്ന നിരവധി കുടുംബങ്ങളാണ് ആറളം ഫാമിൽ സർക്കാർ നൽകിയ ഭൂമിയിൽ വീടുവെച്ച് താമസിക്കുന്നത്, ആനയെ പേടിച്ച് കുറേ പേർ ഇവിടം വിട്ടുപോയി, സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ ജീവൻ ഭയന്നുംമറ്റുള്ളവർ ഇവിടെ തന്നെ കഴിയുന്നു. ആന ഫാമിനകത്തേക്ക് കയറുന്നത് പ്രതിരോധിക്കാൻ ആനമതിൽ വേണമെന്ന ഇവരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
22 കോടി രൂപ ചെലവിട്ട് ആനമതിൽ നിർമ്മിക്കാനുള്ള സർക്കാർ തീരുമാനം നടപ്പാകാതെ നീണ്ടുപോകുമ്പോൾ ഞങ്ങളുടെ ജീവന് ആര് സംരക്ഷണം തരുമെന്നാണ് ആറളം പുനരധിവാസ മേഖലയിലെ താമസക്കാർ ചോദിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..