കോവിഡ് കാലത്ത് അടഞ്ഞുകിടക്കുന്ന മൃഗശാലകളിലെ ചിമ്പാൻസികൾക്ക് നേരം പോകാൻ സൂം മീറ്റിങ്ങുകൾ സംഘടിപ്പിച്ചിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കിലെ രണ്ട് മൃഗശാലകൾ. ഇവിടങ്ങളിലെ ചിമ്പാൻസികൾ പകൽ മുഴുവൻ സൂം മീറ്റിങ്ങിലൂടെ പരസ്പരം കണ്ട് രസിക്കുകയാണിപ്പോൾ. ചിമ്പാൻസൂം എന്ന പുതിയൊരു പദമാണ് ഈ പരിപാടിയെ വിശേഷിപ്പിക്കാൻ ഗാർഡിയൻ ദിനപത്രം പ്രയോഗിച്ചിരിക്കുന്നത്.