ഏഴ് വൻകരകളിലും നടന്നെത്തിയിരിക്കുകയാണ് അമേരിക്കയിലെ ന്യൂജഴ്സിക്കാരനായ ടോമും അദ്ദേഹത്തിന്റെ നായയായ സാവന്നയും. 2015 ഏപ്രിലിൽ സ്വന്തം നാട്ടിൽ നിന്ന് തുടങ്ങിയ യാത്ര ഇക്കൊല്ലം അവസാനിക്കേണ്ടതായിരുന്നു. പക്ഷേ കോവിഡ് അതിന് താൽക്കാലിക വിരാമമിട്ടു.

ബാല്യകാലസഖി ആൻമേരിയുടെ മരണമുണ്ടാക്കിയ വേദന മറികടക്കാൻ ടോം കണ്ടെത്തിയ വഴിയായിരുന്നു ആഗോള നടത്തം. പെൻസിൽവാനിയയിലെ മൊറാവിയൻ കോളേജിൽ നിന്ന് ഫിലോസഫിയിലും സൈക്കോളജിയിലും ബിരുദമെടുത്തശേഷം 2015 ഏപ്രിൽ രണ്ടിന് 26-ാം വയസിൽ ടോം യാത്ര തുടങ്ങി.

ന്യൂജഴ്സിയിൽ നിന്ന് 2700 കിലോമീറ്ററിലേറെ നടന്ന് ടെക്സസിലെ ഓസ്റ്റിനിലെത്തിയപ്പോഴാണ് ടോം സാവന്നയെ കണ്ടുമുട്ടുന്നത്. നോവ സ്കോട്ടിയ റിട്രീവർ ഇനത്തിൽപ്പെട്ട നായക്കുട്ടിയെ ടോം ദത്തെടുത്തു. പിന്നെ രണ്ടുപേരും കൂടിയായി നടപ്പ്. അമേരിക്കയിൽ നിന്ന് യുറുഗ്വേയിലേക്കായിരുന്നു ഇരുവരുമൊന്നിച്ചുള്ള ആദ്യയാത്ര.