അമേരിക്കൻ പ്രസിഡന്റ് പദവിയിലെ ആദ്യ ആഴ്ച തന്നെ എക്സിക്യൂട്ടീവ് ഓർഡറുകളിറക്കി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുകയാണ് ജോ ബൈഡൻ. ആദ്യദിവസം മാത്രം 17 ഉത്തരവുകളിൽ ഒപ്പിട്ടു. അമേരിക്കയുടെ സമീപകാല ചരിത്രത്തിൽ ഒരു പ്രസിഡന്റും ഇത്രവേഗം ഇത്രയധികം ഉത്തരവുകൾ ഇറക്കിയിട്ടില്ല.

ജനുവരി 27 വരെ 40 ഉത്തരവുകളിറക്കി. മുൻഗാമി ട്രംപിന്റെ ഉത്തരവുകളുടെ തിരുത്തലുകളോ പിൻവലിക്കലോ ആയിരുന്നു ഇവയിൽ പലതും. ട്രംപിന്റെ പലസ്തീൻ നയവും താലിബാനുമായുണ്ടാക്കിയ സമാധാന ഉടമ്പടിയും പുനഃപരിശോധിക്കുമെന്ന് ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ചുകഴിഞ്ഞു.