ലോകം നേരിടുന്ന കാലാവസ്ഥാ പ്രതിസന്ധിയിലെ പുതിയ അധ്യായമാണ് ടെക്സസ് നേരിട്ട ശീതവാതം. തണുത്ത് മരവിച്ചും തണുപ്പിനെ നേരിടാനുള്ള ശ്രമങ്ങൾക്കിടെ കാർബൺ മോണോക്സൈഡ് ശ്വസിച്ചും 20 ലേറെപ്പേർ മരിച്ചു. ടെക്സസിൽ മാത്രം 45 ലക്ഷം പേർ വൈദ്യുതിയില്ലാതെ ദിവസങ്ങളോളം വലഞ്ഞു. വൈദ്യുതിയില്ലാതെ ജലശുദ്ധീകരണം മുടങ്ങിയതോടെ കുടിവെള്ളവും മുട്ടി. കോവിഡ് വാക്സിൻ സൂക്ഷിപ്പും വിതരണവും അവതാളത്തിലായി.