ഇന്ത്യയുടെ അയൽരാജ്യമായ ശ്രീലങ്ക കടുത്ത ക്ഷാമത്തിലാണ്. റേഷനരി പോലും കിട്ടാനില്ല. നീണ്ട നിരയാണ് കടകൾക്ക് മുന്നിൽ. കോവിഡ് ലോക്ക്ഡൗണാകട്ടെ നീണ്ടുപോവുകയും ചെയ്യുന്നു. തകർന്നടിഞ്ഞ വിനോദസഞ്ചാര മേഖലയും കുതിച്ചുയരുന്ന പണപ്പെരുവും മൂല്യം കുറയുന്ന ശ്രീലങ്കൻ രൂപയുമെല്ലാം ചേർന്ന് രാജ്യത്തെ എത്തിച്ചത് സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കായിരുന്നു. അവശ്യവസ്തു വിതരണത്തിന്റെ മേൽനോട്ടം പട്ടാളത്തെ ഏൽപിച്ചിരിക്കുകയാണ് പ്രസിഡന്റ് ​ഗോതബയ രാജപക്സ.