ബാസ്‌കറ്റ് ബോളില്‍ സാന്ത്വനം തേടുകയാണ് തെക്കന്‍ സുഡാന്‍. രണ്ടുലക്ഷം പേര്‍ കൊല്ലപ്പെട്ട ആഭ്യന്തരയുദ്ധത്തിന്റെ മുറിവുണക്കാന്‍ അവര്‍ കളിക്കുകയാണ്. കളിച്ചുകളിച്ച് ആഫ്രിക്കന്‍ ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കയറാന്‍ യോഗ്യതനേടി ഈ കൊച്ചുരാജ്യം. പട്ടിണിയിലും ദുരിതത്തിലും കളിക്കളത്തിലെ വിജയപ്രതീക്ഷകള്‍ ആ ജനതയെ മുന്നോട്ടുനയിക്കുന്നു.