ഈ നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ ക്രൂരതകൾ നേരിടേണ്ടിവന്ന അഭയാർത്ഥി ജീവിതങ്ങളിലൊന്നാണ് റോഹിംഗ്യകൾ.

ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന ഒരുലക്ഷത്തോളം റോഹിംഗ്യകളെ വാസയോഗ്യമല്ലാത്ത എക്കൽ ദ്വീപിലേക്ക് മാറ്റുന്ന ആ രാജ്യത്തിന്റെ നടപടിയാണ് ഈ ക്രൂരതകളിലെ ഒടുവിലത്തേത്.

ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും ഇതിൽ പ്രതിഷേധിക്കുകയാണ്.