ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെ മരണത്തിൽ എട്ടുദിവസമാണ് രാജ്യം ദുഃഖമാചരിച്ചത്. എന്നാൽ നൂറ് ദിവസം നീളുന്നതാണ് പസഫിക് ദ്വീപ് രാജ്യമായ വനുവാറ്റുവിലെ ദുഃഖാചരണം. 

ഇവിടത്തെ ടാനാ ദ്വീപ് വാസികൾ ഫിലിപ്പ് രാജകുമാരനേപ്പറ്റി വിചിത്രമായ വിശ്വാസം പുലർത്തുന്നവരാണ്. അവർക്ക് അദ്ദേഹം എങ്ങനെയോ ദൈവതുല്യനായി. ഫിലിപ്പിന്റെ ആത്മാവ് ലണ്ടനിൽ നിന്ന് പസഫിക് സമുദ്രം താണ്ടി നിത്യവിശ്രമത്തിനായി ജന്മനാടായ ആ ദ്വീപിലെത്തിക്കഴിഞ്ഞു എന്ന വിശ്വാസത്തിലാണ് അവർ.