ഒരാഴ്ചയിലേറെയായി ബ്രിട്ടനിൽ പെട്രോളിന് ക്ഷാമമാണ്.  ചൈനയിൽ വൈദ്യുതി ക്ഷാമവും. യൂറോപ്പിലാകട്ടെ പ്രകൃതി വാതകവുമില്ല. അമേരിക്കയിൽ ചരക്ക് ​ഗതാ​ഗത ശൃംഖല താറുമാറായി. കോവിഡ് കാലത്ത് രാജ്യങ്ങൾ അതിർത്തികൾ അടച്ചതും രോ​ഗഭീതിയിൽ ജീവനക്കാർ തൊഴിലുപേക്ഷിച്ച് പോയതുമാണ് ലോകം ഈ പ്രതിസന്ധിയിലേക്ക് വഴുതിവീഴാനുള്ള കാരണം. ബ്രെക്സിറ്റ് ബ്രിട്ടന്റെ ദുരിതം വർധിപ്പിച്ചെന്ന് മാത്രം.
ഇന്ധനക്ഷാമം പരിഹരിക്കാന്‍ ടാങ്കര്‍ ലോറി ഓടിക്കാന്‍ പട്ടാള ഡ്രൈവര്‍മാരെ നിയമിക്കാന്‍ തയ്യാറെടുക്കുകയാണ് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം.