കുട്ടികളിൽ വീഡിയോ ​ഗെയിമുകളുടെ ദുസ്വാധീനത്തേപ്പറ്റി ലോകം മുഴുവൻ ചർച്ച ചെയ്യുമ്പോൾ അതിനെ രാഷ്ട്രീയമായി നേരിടുകയാണ് ചൈന. കുട്ടികൾക്ക് വീഡിയോ ​ഗെയിം ഇനി റേഷനായി മാത്രം. കുട്ടികളുടെ ജീവിതവും ചിന്തയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന് അനുസൃതമാക്കാനുള്ള തിരക്കിൽ ഈയാഴ്ച മൂന്ന് പരിഷ്കാരങ്ങൾ കൊണ്ടുവന്നു. 

18 വയസുവരെ പ്രായമുള്ളവർ ഓൺലൈൻ ​ഗെയിം കളിക്കുന്നതിന് സമയം നിശ്ചയിച്ചു. ആറും ഏഴും വയസുകാരായ കുട്ടികൾക്ക് എഴുത്തുപരീക്ഷ നടത്തുന്നത് നിരോധിച്ചു.പ്രസിഡന്റ് ഷി ജിൻ പിങ്ങിന്റെ ചിന്ത സ്കൂൾ പാഠ്യപദ്ധതിയുടെ ഭാ​ഗമാക്കി. ഇവയ്ക്കുപുറമേ ടി.വി ചാനലുകളിൽ ചില റിയാലിറ്റി ഷോകളും നിരോധിച്ചു.