അമേരിക്കയിലെ ഒഹായോ ജില്ലാ കോടതി കൗതുകകരമായ ഒരു വിധി പറഞ്ഞിരിക്കുന്നു. ജന്തുക്കൾ നിയമപരമായി വ്യക്തികളാണത്രേ. ഇന്ത്യയുൾപ്പെടെയുള്ള ചില രാജ്യങ്ങളിലെ കോടതികൾ മുമ്പ് ഇങ്ങനെ വിധിച്ചിട്ടുണ്ടെങ്കിലും അമേരിക്കയിൽ ഇതാദ്യം. കുപ്രസിദ്ധനായ കൊളംബിയൻ കൊക്കെയ്ൻ രാജാവ് കൊല്ലപ്പെട്ട പാബ്ലോ എസ്കോബാർ വളർത്തിയിരുന്ന ഹിപ്പൊപ്പൊട്ടാമസുകളെ കൊല്ലുന്ന കേസിലാണ് ഈ വിധി. കൊളംബിയയിലുള്ള കേസിൽ ഇടപെട്ടാണ് അമേരിക്കൻ കോടതിയുടെ ഈ വിധി.