ബഹിരാകാശത്ത് തുണിയലക്കാനുള്ള ശ്രമത്തിലാണ് അമേരിക്കൻ ബഹിരാകാശ ​ഗവേഷണ ഏജൻസിയായ നാസയും പ്രോകടർ ആൻഡ് ​​ഗാമ്പിൾ കമ്പനിയും. അലക്ക് മാത്രമല്ല, ബഹിരാകാശത്ത് ഉപയോ​ഗിക്കാവുന്ന വാഷിങ് മെഷീൻ ഉണ്ടാക്കാനാവുമോ എന്ന ​ഗവേഷണത്തിനും ഇവർക്ക് പദ്ധതിയുണ്ട്. 

മാസങ്ങൾ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കഴിയുന്ന ശാസ്ത്രജ്ഞർ വസ്ത്രം കഴുകാറേയില്ല. പക്ഷേ ഒരേ കുപ്പായം തന്നെയിട്ട് കഴിയാനും പറ്റില്ല. അപ്പോൾ ആ വസ്ത്രങ്ങൾ ഉപേക്ഷിക്കുകയല്ലാതെ വേറെ വഴിയില്ല. ഇതിനുള്ള പരിഹാരമായാണ് പുതിയ ​ഗവേഷണത്തിന് നാസ ഒരുങ്ങുന്നത്.