പ്രകൃതിദുരന്തങ്ങളുടെ ഇക്കാലത്ത് ഭീകരമായ ഒരു അ​ഗ്നിപർവത സ്ഫോടനത്തിന്റെ കെടുതിയിലാണ് അറ്റ്ലാന്റിക് സമുദ്രത്തിലെ ലാ പാൽമ ദ്വീപ് നിവാസികൾ. കുംബ്രെ വിയെജ എന്ന അ​ഗ്നിപർവതം തീ തുപ്പാൻ തുടങ്ങിയിട്ട് ഒരുമാസം കഴിഞ്ഞു. ലാവാ പ്രവാഹം ഇപ്പോഴും നിലച്ചിട്ടില്ല. അ​ഗ്നിപർവതത്തിനുള്ളിലെ പ്രകമ്പനങ്ങളും ഇടയ്ക്കിടെയുള്ള ഭൂകമ്പങ്ങളും ലാവാപ്രവാഹം കൂട്ടുന്നു. ലാവയൊഴുക്ക് എന്ന് നിർത്തണമെന്ന് അ​ഗ്നിപർവതത്തിന് മാത്രമേ തീരുമാനിക്കാനാവൂ എന്നുപറഞ്ഞ് നിസ്സഹായനാവുകയാണ് ലാ പാൽമയുൾപ്പെടുന്ന കാനറി ദ്വീപ് സമൂഹത്തിന്റെ പ്രസിഡന്റ് ഏഞ്ചൽ വിക്ടടോറസ്.