ഡ്രാ​ഗൺ എന്ന് പേരിലുണ്ടെങ്കിലും പല്ലിവർ​ഗത്തിൽപ്പെട്ട ജീവിയാണ് കൊമോഡോ ഡ്രാഗൺ. ഭൂമിയിലെ ഏറ്റവും വലിയ പല്ലി. ലോകത്താകെ 5700 എണ്ണമേ നിലവിലുള്ളൂ. വംശനാശഭീഷണി നേരിടുകയാണ് ഈ ജീവിവർ​ഗം. കാലാവസ്ഥാ പ്രതിസന്ധിമൂലം കടൽ ജലനിരപ്പ് ഉയരുന്നതിനാൽ വാസസ്ഥലം ഇല്ലാതാവുന്നതാണ് ഇതിന് കാരണം. ആ​ഗോളതാപനം ഇപ്പോഴത്തെ നിലയിൽ തുടരുകയാണെങ്കിൽ വരുന്ന 45 കൊല്ലം കൊണ്ട് കൊമോഡോ ഡ്രാ​ഗണുകളുടെ പാർപ്പിടത്തിന്റെ 30 ശതമാനവും ഇല്ലാതാകുമെന്ന് ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ പറയുന്നു.