പൊന്നുകായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്കു ചാഞ്ഞാല്‍ വെട്ടണം എന്ന പഴമൊഴി അന്വര്‍ത്ഥമാക്കുകയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആജീവനാന്ത നേതാവും രാഷ്ട്ര തലവനുമായ ഷീ ജിന്‍പിങ്. 

ലോകത്ത് ചൈനയുടെ വാണിജ്യ മുഖമായ ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിങ് ലിമിറ്റഡ് എന്ന ഇ കൊമേഴ്‌സ് കുത്തകയുടെ സഹസ്ഥാപകനായ ജാക് മായെ വെട്ടിനിരത്തുകയാണ് ഷീ. ഇതിന്റെ അമ്പരപ്പിലാണ് വാണിജ്യലോകം.

ജാക്ക് മാ ഇന്ന് ചൈനയ്ക്ക് വില്ലനാണ്. മായ്‌ക്കെതിരെ സര്‍വരാജ്യ തൊഴിലാളികള്‍ സംഘടിക്കണമെന്ന ആഹ്വാനം സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നു. ചൈന എന്തിനിത് ചെയ്യുന്നു? പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാന്‍ കഴിയുന്ന തരത്തില്‍ മാ വളര്‍ന്നതാണോ ഭരണകൂടത്തെ അസ്വസ്ഥമാക്കുന്നത്?