ഇസ്രയേലും പലസ്തീനും തമ്മിലുള്ള പ്രശ്‌നം പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ തുടരുകയാണ്. പലസ്തീന്‍ ജനത നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അധിനിവേശത്തിന്റെ ചരിത്രത്തിലെ നീറുന്ന അധ്യായങ്ങളാണ്. ആ പ്രശ്‌നം കോവിഡ് വാക്‌സിന്‍ നല്‍കുന്നതിലും നിഴലിക്കുന്നു.

മഹാമാരിയില്‍ നിന്നുള്ള അതിജീവനത്തെ തടസ്സപ്പെടുത്തി പലസ്തീന്‍ ജനതയുടെ യാതന കൂട്ടാനുള്ള ഇസ്രയേലിന്റെ ശ്രമങ്ങളെ ലോകാരോഗ്യ സംഘടനയും ആഗോള മനുഷ്യാവകാശ സംഘടനകളും അപലപിക്കുകയാണ്. വാക്‌സിന്‍ അസമത്വം അതിന്റെ രാഷ്ട്രീയ രൂപം പ്രാപിക്കുകയാണിവിടെ.