ലോകത്തിന്റെ മുഴുവൻ ആകാംക്ഷയുണർത്തി ചൈനയുടെ തെക്ക് നിന്നും വടക്കോട്ട് സഞ്ചരിച്ചുകൊണ്ടിരുന്ന ആനക്കൂട്ടം തിരികെ മടങ്ങുന്നതായി സൂചന. സംഘത്തിലെ രണ്ട് ആനകളും ഒരു കുട്ടിയാനയും പുറപ്പെട്ടിടത്ത് തന്നെ തിരിച്ചെത്തി. 

ജനവാസകേന്ദ്രത്തിൽ ഒറ്റപ്പെട്ട് പോയ ഒരു കൊമ്പനെ അധികൃതർ മയക്കുവെടി വച്ച് പിടിക്കുകയും തിരിച്ചെത്തിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ മറ്റ് ആനകൾ യാത്ര തുടരുകയാണ്.