അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും ഇംപീച്ച് ചെയ്യപ്പെട്ടിരിക്കുന്നു. ആ രാജ്യത്തിന്റെ 231 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ജനപ്രതിനിധിസഭ രണ്ടുതവണ ഇംപീച്ച് ചെയ്ത പ്രസിഡന്റാണ് ട്രംപ്.

രാജ്യദ്രോഹം, കൈക്കൂലി, മറ്റുവലിയ കുറ്റകൃത്യങ്ങള്‍ എന്നിവ നടത്തിയാല്‍ കാലാവധി എത്തുംമുമ്പ് പ്രസിഡന്റിനെ പുറത്താക്കാന്‍ ഭരണഘടന കോണ്ഡഗ്രസിന് ഇംപീച്ച്‌മെന്റ് അധികാരം നല്‍കിയിട്ടുണ്ട്. മറ്റുവലിയ കുറ്റകൃത്യങ്ങളും ക്രമക്കേടുകളും എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്തെന്ന് ഭരണഘടനയില്‍ നിര്‍വചിച്ചിട്ടില്ല. അത് തീരുമാനിക്കാനുള്ള അധികാരം ജനപ്രതിനിധികള്‍ക്കാണ്.

അമേരിക്കയുടെ ചരിത്രത്തില്‍ രണ്ട് പ്രസിഡന്റുമാരേ ഇംപീച്ച് ചെയ്യപ്പെട്ടിട്ടുള്ളൂ. പതിനേഴാം പ്രസിഡന്റ് ആന്‍ഡ്രൂ ജോണ്‍സണുംനാല്പത്തിരണ്ടാം പ്രസിഡന്റ് ബില്‍ ക്ലിന്റണും. രണ്ടുപേരെയും സെനറ്റ് കുറ്റവിമുക്തരാക്കി. കാലാവധി പൂര്‍ത്തിയാക്കുവോളം അവര്‍ പ്രസിഡന്റുമാരായി തുടരുകയും ചെയ്തു.