ലോകസിനിമ 125 വർഷം പൂർത്തിയാക്കിയത് ഡിസംബർ 28-നാണ്. കോവിഡ് ഇല്ലായിരുന്നെങ്കിൽ പുതിയസിനിമകളുടെ പ്രളയം തന്നെ ആ ദിവസം ഉണ്ടായേനെ. 

അടച്ചിരിപ്പിന്റെ കാലത്ത് അടഞ്ഞുപോയ തിയേറ്ററുകൾക്ക് പ്രതീക്ഷ നൽകുകയാണ് ജാപ്പനീസ് അനിമേഷൻ ചലച്ചിത്രമായ ഡീമൻ സ്ലേയർ. 

ജപ്പാന്റെ സിനിമാ ചരിത്രത്തിൽ ഏറ്റവും വലിയ തിയേറ്റർ കളക്ഷൻ നേടിക്കൊണ്ട് ചിത്രം മുന്നേറുകയാണ്.