ലാറ്റിനമേരിക്കയിലെ ചെന്താരകമാണ് ക്യൂബ. ലോകത്തിന്റേയും. കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലുള്ള അപൂര്‍വം ഭൂപ്രദേശങ്ങളിലൊന്നാണിത്. സോഷ്യലിസ്റ്റ് ഭരണകൂടത്തേക്കുറിച്ചുള്ള പ്രതീക്ഷകളില്‍ ക്യൂബയും വിപ്ലവനായകന്‍ ഫിദല്‍ കാസ്‌ട്രോയും ഇന്നും ഏറെ പേരെ പ്രചോദിപ്പിക്കുന്നു. പക്ഷേ ക്യൂബ മാറുകയാണ്.

കുത്തക മുതലാളിത്തത്തേയും പതിറ്റാണ്ടുകളായുള്ള അമേരിക്കന്‍ ഉപരോധത്തേയും ചെറുത്തുനിന്ന ക്യൂബ കോവിഡിനുമുന്നില്‍ ചില ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറായിരിക്കുന്നു. കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക മാന്ദ്യത്തില്‍ സ്വകാര്യമേഖലയ്ക്കായി കൂടുതല്‍ വാതിലുകള്‍ തുറന്നിരിക്കുകയാണ് ആരാജ്യം.

ചരിത്രപരം എന്നാണ് ഈ തീരുമാനത്തെ പാശ്ചാത്യമാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.