ജനങ്ങളെ കോവിഡ് വാക്സിനെടുക്കാൻ പ്രേരിപ്പിക്കാൻ പലവിധ പ്രലോഭനങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് അമേരിക്കയിലെ സംസ്ഥാനങ്ങളും സ്വകാര്യ കമ്പനികളും. ഒന്ന് കുത്തിവെച്ചാൽ തോക്കും ട്രക്കും ബിയറും മുതൽ വൻ സമ്മാനങ്ങളുള്ള ലോട്ടറികൾ വരെയാണ് സമ്മാനം. അമേരിക്കയുടെ സ്വാതന്ത്ര്യദിനമായ ജൂലൈ നാലിന് മുമ്പ് പ്രായപൂർത്തിയായ 70 ശതമാനം പേരെയും വാക്സിനേറ്റ് ചെയ്യാൻ ഉറപ്പിച്ചിരിക്കുകയാണ്  പ്രസിഡന്റ് ജോ ബൈഡൻ. ഈ ലക്ഷ്യം നിറവേറ്റാനുള്ള അത്യുത്സാഹത്തിലാണ് സമ്മാനങ്ങൾ വാരിക്കോരി നൽകുന്നത്.