ചരിത്രത്തിലെ ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തത്തിലാണ് ശ്രീലങ്ക. കൊളംബോ തുറമുഖത്തിന് സമീപം തീപ്പിടിച്ച ചരക്കുകപ്പൽ ആഴക്കടലിലേക്ക് നീക്കാൻ ശ്രമിക്കവേ മുങ്ങി. കപ്പലിൽ നിന്ന് ചോരുന്ന പ്ലാസ്റ്റിക് തരികളും രാസവസ്തുക്കളും തകരയേയും കടലിനേയും മലിനമാക്കി. കപ്പലിലുള്ള 350 ടൺ എണ്ണകൂടി ചോർന്നാൽ ദുരന്തം അതിഭീകരമാവും.