അപ്രതീക്ഷിതമായ പേമാരി, പ്രളയം, കാട്ടുതീ, ഉഷ്ണവാതം, അടിക്കടിയുണ്ടാകുന്ന ചുഴലിക്കാറ്റുകൾ, കടലേറ്റം.. എല്ലാം ആ​ഗോളതാപനത്തിന്റെ ഫലമായുണ്ടാവുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണെന്ന് ആധികാരികമായി പറയുകയാണ് ഇന്റർ ഗവണ്മെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ ആറാമത് റിപ്പോർട്ട്. നാലായിരത്തോളം പേജുള്ള റിപ്പോർട്ടിന്റെ ആദ്യഭാ​ഗമാണ് ഐക്യരാഷ്ട്രസഭ കഴിഞ്ഞദിവസം പുറത്തുവിട്ടത്. നാമിന്ന് അനുഭവിക്കുന്ന അതിതീവ്ര കാലാവസ്ഥാ ഭേദങ്ങൾക്ക് കാരണം നാം തന്നെയെന്ന് അടിവരയിടുന്നു അത്.