കോവിഡ് വന്നതോടെ കമ്പോഡിയന്‍ ഗ്രാമങ്ങളില്‍ എലിപിടുത്തക്കാരെ മുട്ടാതെ നടക്കാനാവില്ല. മറ്റുതൊഴിലെല്ലാം നിലച്ചതോടെ അന്നന്നത്തെ അന്നത്തിന് വക കണ്ടെത്താന്‍ എലി പിടുത്തം തൊഴിലാക്കി. ഇതോടെ കമ്പോഡിയയിലെ എലിയിറച്ചി വ്യാപാരം മാന്ദ്യത്തിലായി.
വയലുകളില്‍ വളരുന്ന എലികളേയും പെരുച്ചാഴികളേയുമാണ് കമ്പോഡിയയിലും വിയറ്റ്നാമിലും ഗ്രാമീണര്‍ ആഹാരമാക്കുന്നത്.
പാടങ്ങളിലെ നെല്ക്കതിരുകളും പച്ചക്കറികളും മറ്റ് വിളകളും തിന്നുവളരുന്ന എലികള്‍ പൊതുവേ ആരോഗ്യമുള്ളവയാണ്. പരാദ വാഹകരല്ല താനും. എന്നാല്‍ കോവിഡ് ഈ ഭക്ഷണശീലത്തേയും ബാധിച്ചു.