കഴിഞ്ഞ വേനലിൽ കാട്ടുതീയിൽ നീറിപ്പുകഞ്ഞ ആസ്ട്രേലിയ ഈ വേനലിൽ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന്റെ ദുരിതത്തിലാണ്. 1961-ന് ശേഷമുണ്ടായ ആ മഹാപ്രളയത്തിൽ വൻനാശനഷ്ടങ്ങളാണ് രാജ്യം നേരിടുന്നത്.

കാലാവസ്ഥാ വ്യതിയാനമാണ് ഈ പ്രകൃതിദുരന്തത്തിന് കാരണമായി ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. എന്നാൽ ലോകത്തെ പല വലതുപക്ഷ സർക്കാരുകളേയും പോലെ ആസ്ട്രേലിയയിലെ സ്കോട്ട് മോറിസന്റെ യാഥാസ്ഥിതിക സർക്കാരും കാലാവസ്ഥാ വ്യതിയാനത്തെ അങ്ങനെയങ്ങ് അം​ഗീകരിക്കാൻ തയ്യാറല്ല.