റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനും റഷ്യയിലെ പ്രതിപക്ഷനേതാവുമായ അലക്‌സി നൊവാല്‍നി കഴിഞ്ഞ ഞായറാഴ്ച അറസ്റ്റിലായി. 

പുടിന്റെ കിങ്കരന്മാര്‍ നടത്തിയതെന്ന് കരുതുന്ന വധശ്രമത്തെ അതിജീവിച്ച അദ്ദേഹം ജര്‍മനിയില്‍ നിന്ന് ജന്മനാട്ടില്‍ വിമാനമിറങ്ങിയപ്പോഴാണ് അറസ്റ്റിലായത്.

പഴയൊരു അഴിമതിക്കേസില്‍ പരോള്‍ ലംഘിച്ചെന്നാരോപിച്ച് നൊവാല്‍നിയെ 30 ദിവസത്തേക്കാണ് ജയിലിലടച്ചത്. ഒരു നീണ്ട വേട്ടയാടലിനൊടുവിലാണ് ഈ അറസ്റ്റ്.