ആർട്ടിക്കിൽ കാണുന്ന കൊമ്പരും മീശയുമുള്ള കൊഴുത്തുരുണ്ട ജീവികളാണ് വാൽറസുകൾ. കാലാവസ്ഥാ വ്യതിയാനം മൂലം അതിവേ​ഗം മഞ്ഞുരുകുന്ന ഉത്തരധ്രുവത്തിൽ ഇനിയും എത്ര വാൽറസുകളുണ്ടെന്ന കണക്കെടുപ്പ് നടക്കുകയാണ്. ഉപ​ഗ്രഹചിത്രങ്ങളുടെ സഹായത്തോടെ നടത്തുന്ന ഈ കണക്കെടുപ്പിന് വാൽറസ് ഫ്രം സ്പേസ് എന്നാണ് പേര്. ഉപ​ഗ്രഹചിത്രങ്ങളിൽ നിന്ന് വാൽറസുകളെ കണ്ടെത്തുന്നതിന് ലോകമെങ്ങുനിന്നും വളണ്ടിയർമാരെ ക്ഷണിച്ചിരിക്കുകയാണ്.  ജൈവവൈവിധ്യ സംരക്ഷണത്തിന് ആ​ഗോള മാതൃക പരീക്ഷിക്കുകയാണ് ഇതിന്റെ സംഘാടകരായ വേൾഡ് വൈൽഡ് ലൈഫ് ഫണ്ട്.