പറക്കുംതളികകളുടെ നി​ഗുഢതകളേക്കുറിച്ചറിയാനായി ലോകം കാത്തിരുന്ന പെന്റ​ഗണിന്റെ അതിരഹസ്യ റിപ്പോർട്ട് അമേരിക്ക പുറത്തുവിട്ടപ്പോൾ മല പോലെ വന്നത് എലി പോലെ പോയി എന്ന സ്ഥിതിയായി. അന്യ​ഗ്രഹജീവികൾ ഭൂമി സന്ദർശിച്ചുമടങ്ങുന്ന പറക്കുതളികകളേക്കുറിച്ച് കാര്യമായ ഒരു വിവരവും റിപ്പോർട്ടിലില്ല. എന്നാൽ പറക്കുംതളികകളില്ല എന്ന് ഉറപ്പിച്ച് പറയുന്നുമില്ല. പറക്കുംതളിക വിശ്വാസികൾക്കും അവിശ്വാസികൾക്കും ഒരുപോലെ ആശ്വാസം.