ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹാരി രാജകുമാരന്റെ ഭാര്യയായ മേ​ഗൻ മാർക്കൽ. കാൽ നൂറ്റാണ്ടുമുമ്പ് ഡയാന രാജകുമാരി നൽകിയ അഭിമുഖത്തെ ഓർമിപ്പിക്കുകയാണ് അവരുടെ മകന്റെ ഭാര്യയുടെ തുറന്നുപറച്ചിലുകൾ. 

അന്നത്തേ പോലെ ഇന്നും രാജകുടുംബത്തിന്റെ പ്രതിച്ഛായയ്ക്ക് അത് മങ്ങലേൽപ്പിക്കുന്നു. വംശീയതേയും മാനസികാരോ​ഗ്യത്തേക്കുറിച്ചുമെല്ലാമുള്ള ​ഗൗരവകരമായ ചർച്ചകൾക്ക് തുടക്കമിട്ട ഈ അഭിമുഖം രാഷ്ട്രീയത്തിലും മാധ്യമമേഖലയിലും ഒരു ഭൂകമ്പമാണ് സൃഷ്ടിച്ചത്.