ആനയ്ക്ക് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തി ശ്രീലങ്ക. നാട്ടാനകളുടെ ക്ഷേമത്തിനായി കൊണ്ടുവന്ന പുതിയ മൃ​ഗസംരക്ഷണ നിയമപ്രകാരമാണിത്. ആനകളുടെ ഫോട്ടോ പതിച്ച് പേരും ഡിഎൻഎയും മറ്റുവിവരങ്ങളും രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡാണ് നൽകുന്നത്. കേരളത്തിലേതുപോലെ ഉത്സവങ്ങൾക്ക് ആനകളെ എഴുന്നെള്ളിക്കുന്ന ശ്രീലങ്കയിൽ അവയെ പീഡിപ്പിക്കുന്നത് തടയാനാണ് പുതിയ നിയമം. ആനകളെ സിനിമയിൽ അഭിനയിപ്പിക്കുന്നതിനും വിലക്കുണ്ട്. പാപ്പാന്മാ‍രുടെ മദ്യപാനത്തിന് കടിഞ്ഞാണുമിട്ടു നിയമം.