ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള വയോജന സംരക്ഷണ കേന്ദ്രത്തിൽക്കഴിയുകയാണ് ഐലീൻ ക്രാമർ. 106 വയസായി ഐലീന്. പ്രായം, വാർദ്ധക്യം എന്നീ പദങ്ങൾ സ്വന്തം ജീവിതത്തിൽ നിന്ന് എടുത്തുകളഞ്ഞിരിക്കുകയാണ് ഇവർ. ഇപ്പോളവർ പുസ്തകങ്ങളെഴുതുന്നു, ചിത്രങ്ങൾ വരയ്ക്കുന്നു, നൃത്തസംവിധാനം ചെയ്യുന്നു.