മനുഷ്യരേപ്പോലെ താറാവ് സംസാരിക്കുമോ? സംസാരിക്കുമെന്നാണ് ​ഗവേഷകരുടെ കണ്ടെത്തൽ. തെളിവും കിട്ടിയിട്ടുണ്ട്. ഓസ്ട്രേലിയയിലെ കാൻബറെക്കടുത്തുള്ള ടിഡ്ബിൻബില നേച്ചർ റിസർവിലെ റിപ്പർ എന്ന കസ്തൂരിതാറാവ് യൂ ബ്ലഡി ഫൂൾ എന്ന് പറഞ്ഞതിന്റെ ശബ്ദരേഖയാണ് ആ തെളിവ്. ഇതേപ്പറ്റി കൂടുതൽ ​ഗവേഷണങ്ങൾക്ക് തുടക്കമിട്ടുകഴിഞ്ഞു ശാസ്ത്രജ്ഞർ.