ലോകമെമ്പാടും കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകള്‍ ദ്രുതഗതിയിലായതിന്റെ പ്രതീക്ഷകളോടെയാണ് പോയവര്‍ഷത്തിന് തുടക്കമായത്. വാക്‌സിനേഷനിലൂടെ കോവിഡിനെ പിടിച്ചുകെട്ടാനുള്ള ശ്രമം ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തു.

ചൂടുപിടിച്ച അന്താരാഷ്ട്ര രാഷ്ട്രീയ കാലാവസ്ഥയും പട്ടാള അട്ടിമറികളും പുത്തന്‍ രാഷ്ട്രീയ ഉദയങ്ങളും സാങ്കേതിക മുന്നേറ്റങ്ങളുമടക്കം 2021-ല്‍ ലോകം സാക്ഷ്യം വഹിച്ചത് നിരവധി നിര്‍ണ്ണായക മുഹൂര്‍ത്തങ്ങള്‍ക്കാണ്. ചരിത്രത്തില്‍ അടയാളപ്പെടുത്തിയ 2021-ലെ ചില സുപ്രധാന സംഭവങ്ങള്‍ അറിയാം.