കൊറോണ വൈറസ് ബാധതയുടെ സങ്കീർണതയോ പുതിയ രോഗമോ ഒന്നുമല്ല വൈറ്റ് ഫംഗസ്. സാധാരണയായി ശരീരത്തിൽ കണ്ടുവരുന്ന ഫംഗസാണ് കാൻഡിഡ. വൈറ്റ് ഫംഗസ് രോഗത്തിന് കാരണക്കാരനും ഇത് തന്നെ. 

പ്രതിരോധശേഷി കുറയുന്ന സമയത്താണ് ഇത് രോഗാവസ്ഥയായി മാറുന്നത്. പ്രതിരോധശേഷി കുറയ്ക്കുന്ന രോഗങ്ങൾ ബാധിച്ചവരിലാണ് പ്രധാനമായും ഇത് കാണപ്പെടുന്നത്. നഖങ്ങൾ, ചർമം, ആമാശയം, വൃക്ക, തലച്ചോറ് എന്നിവയേയും ഈ ഫംഗസ് ബാധിക്കാം.