പെഗാസസ് സ്പൈ വെയര്‍ വാര്‍ത്തകളില്‍ വീണ്ടും ഇടംപിടിക്കുകയാണ്. കേന്ദ്രമന്ത്രിമാരടക്കം നിരവധി പ്രമുഖരുടെ ഫോണുകളില്‍ പെഗാസസ് നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. 2019-ല്‍ മാധ്യമപ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള തങ്ങളുടെ നിരവധി വാട്സാപ്പ് ഉപയോക്താക്കളെ രഹസ്യമായി നിരീക്ഷിച്ചുവെന്നും വിവരങ്ങള്‍ ചോര്‍ത്തിയെന്നും ഫെയ്സ്ബുക്ക് വെളിപ്പെടുത്തിയതോടെയാണ് പെഗാസസ് മാല്‍വെയര്‍ ഇതിന് മുമ്പ് ചര്‍ച്ചയായത്. 

മോദി സര്‍ക്കാരിലെ മൂന്ന് മന്ത്രിമാര്‍, മൂന്ന് പ്രമുഖ പ്രതിപക്ഷനേതാക്കള്‍, സുരക്ഷാ ഏജന്‍സികളുടെ നിലവിലുള്ളതും വിരമിച്ചതുമായ മേധാവികള്‍, 40 പത്രപ്രവര്‍ത്തകര്‍, ബിസിനസുകാര്‍ തുടങ്ങി ഇന്ത്യയിലെ മുന്നൂറോളം പ്രമുഖരുടെ ഫോണ്‍നമ്പറുകള്‍ നിരീക്ഷിക്കുകയോ ചോര്‍ത്തുകയോ ചെയ്‌തെന്നാണ് പുതിയ കണ്ടെത്തല്‍. എന്താണ് പെഗാസസ്? അത് എങ്ങനെയാണ് ശക്തനാകുന്നത്. ലോകം ആ മാല്‍വെയറിനെ ഭയക്കുന്നത് എന്തുകൊണ്ടാണ്?