പേമാരിയും മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഉറക്കം കെടുത്തുന്ന കാലമാണ്. കേട്ടു പരിചയമില്ലാത്ത പല വാക്കുകളും വാർത്തകളിൽ ഇടം നേടുകയും ചെയ്യുന്നു. ചക്രവാതച്ചുഴിയാണ് അതിൽ ഏറ്റവും പുതിയത്. ചക്രവാതം എന്നാൽ ചുഴലിക്കാറ്റാണ്.

അപ്പോൾ ചക്രവാതച്ചുഴിയോ? യഥാർത്ഥത്തിൽ എന്താണ് ചക്രവാതച്ചുഴി? സൈക്ലോണിക് സർക്കുലേഷനെയാണ് ചക്രവാതച്ചുഴി എന്നു വിളിക്കുന്നത്. ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ ആദ്യപടിയാണിത്. ചക്രവാതച്ചുഴിയെപ്പറ്റി കൂടൂതലറിയാം.