കോവിഡിനെതിരെ എങ്ങനെ പ്രതിരോധം തീര്‍ക്കുമെന്ന ഒരു വര്‍ഷത്തിലേറെ നീണ്ട ചോദ്യത്തിന് ഉത്തരമായിരിക്കുന്നു. രണ്ട് പ്രതിരോധ വാക്‌സിനുകള്‍ക്കാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്. കോവിഡിനെതിരെ ഇന്ത്യയുടെ ഇരട്ടക്കവചം.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡും ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഭാരത് ബയോടെക്കിന്റെ കോവാക്സിനും. അടിയന്തര ഘട്ടങ്ങളില്‍ നിയന്ത്രിതമായ ഉപയോഗത്തിനാണ് അനുമതി. ഇതിനോടൊപ്പം തന്നെ കാഡില ഹെല്‍ത്ത്കെയര്‍ വികസിപ്പിച്ച വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനും അനുമതി ലഭിച്ചിട്ടുണ്ട്.
വാക്‌സിനുകളുടെ വിതരണത്തില്‍ നമ്മുടെ രാജ്യം ലോകത്തെന്നും മുന്‍നിരയിലാണ്. കോവിഡിനെതിരെയുള്ള യുദ്ധത്തിലും കാര്യങ്ങള്‍ ആ വഴിക്കാണ് പോകുന്നത്. ഇന്ത്യയുടെ കൈയ്യൊപ്പ് പതിഞ്ഞ നാല് വാസ്‌കിനുകളെങ്കിലും ഉടനെത്തുമെന്നാണ് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
വാക്‌സിന്‍ വിതരണത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ ഡ്രൈ റണ്‍ വിജയകരമാകുകയും ചെയ്തു. നല്ല നാളേക്കായി കാത്തിരിക്കുന്നതിനൊപ്പം കോവിഷീല്‍ഡും കോവാക്‌സിനും എന്താണെന്നും അവയുടെ പ്രത്യേകതകളും അറിയാം...