സ്വന്തം ഭാര്യയെ രണ്ടു തവണ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താന്‍ നടത്തിയ നീക്കം പാളി. അതില്‍ ഒരു തവണ കടിയേറ്റെങ്കിലും ചികിത്സയിലൂടെ രക്ഷപ്പെട്ടു. എന്നിട്ടും മൂന്നാം തവണ മൂര്‍ഖനെ കൊണ്ട് കടിപ്പിച്ചു കൊന്നു. പാമ്പിനെ ഉപയോഗിച്ച് ഡമ്മി പരീക്ഷണം വരെ നടത്തിയാണ് പോലീസ് കുറ്റം തെളിയിച്ചത്. ഒടുവില്‍ കേരള ചരിത്രത്തിലെ അപൂര്‍വ സംഭവത്തില്‍ നീതിപീഠം വിധിയെഴുതി. പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം. 

സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസാണിത്. ആ സംഭവത്തിന്റെ നാള്‍വഴികളിലൂടെ...