കേരളത്തിന്റെ അത്യുജ്ജ്വലമായ ഒരു കാലഘട്ടത്തിനു തിരശ്ശീല വീണു. കേരള രാഷ്ട്രീയ ചരിത്രത്തിലെ വിപ്ലവ നക്ഷത്രം, കെ.ആർ ​ഗൗരിയമ്മ ഇനി ഓർമ്മയിൽ തിളങ്ങി നിൽക്കും. 

മറക്കാനാവില്ല നമുക്കീ സുവര്‍ണചരിത്രത്തെ. നൂറു തട്ടുകളില്‍ ചിതറിത്തെറിച്ച ഒരു സമൂഹത്തെ ഭൂപരിഷ്‌കരണമെന്ന ഒരൊറ്റ നിയമത്തിലൂടെ ഒറ്റക്കെട്ടാക്കി മാറ്റിയ അദ്ഭുതപ്രതിഭാസത്തെ.